ലിഫ്റ്റ് ചോദിക്കുന്ന വിദ്യാർത്ഥികൾക്കായി മുന്നറിയിപ്പ് നല്‍കി മോട്ടോര്‍ വാഹനവകുപ്പ്

ലിഫ്റ്റ് ചോദിക്കുന്ന വിദ്യാർത്ഥികൾക്കായി മുന്നറിയിപ്പ് നല്‍കി മോട്ടോര്‍ വാഹനവകുപ്പ്
Jun 26, 2025 10:22 AM | By Sufaija PP

വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും തിരികെ വീട്ടില്‍ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.


'വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവര്‍, മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ , മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ / കടത്തുന്നവര്‍, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍, കുട്ടികളോട് മോശമായി പെരുമാറുന്നവര്‍, മറ്റു ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോള്‍ നിങ്ങള്‍ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകള്‍ അനവധിയാണ്. അതിനാല്‍ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.'- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


കുറിപ്പ്:


അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം.


വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും തിരികെ വീട്ടില്‍ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാം.


വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.


അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവര്‍,


മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ , മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ / കടത്തുന്നവര്‍, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍, കുട്ടികളോട് മോശമായി പെരുമാറുന്നവര്‍, മറ്റു ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോള്‍ നിങ്ങള്‍ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകള്‍ അനവധിയാണ്.


അതിനാല്‍ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.


അപരിചതരായ വ്യക്തികള്‍ അവരുടെ വാഹനത്തില്‍ ലിഫ്റ്റ് തന്നാലും, നിങ്ങളോട് കയറാന്‍ നിര്‍ബന്ധിച്ചാലും അത്തരം അവസരങ്ങള്‍ ഒഴിവാക്കുക.


സ്‌കൂള്‍ ബസുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവ പരമാവധി ഉപയോഗിക്കുക.


നടന്നു പോകാവുന്ന ദൂരം, റോഡിന്റെ വലതു വശം ചേര്‍ന്ന്, കരുതലോടെ നടക്കുക. നടത്തം ആരോഗ്യത്തിനും നല്ലതാണ്.


സ്‌കൂള്‍ യാത്രകള്‍ക്ക് മാത്രമല്ല, എല്ലാ യാത്രകള്‍ക്കും ഇത് ബാധകമാണ്.


യാത്രകള്‍ അപകട രഹിതമാക്കാന്‍ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം.



Motor Vehicle Department issues warning to students asking for lifts

Next TV

Related Stories
ജനമൈത്രി പോലീസ് ഇരിണാവ് മടക്കര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പുകയില വിരുദ്ധ റാലി  സംഘടിപ്പിച്ചു

Jun 26, 2025 07:32 PM

ജനമൈത്രി പോലീസ് ഇരിണാവ് മടക്കര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പുകയില വിരുദ്ധ റാലി സംഘടിപ്പിച്ചു

ജനമൈത്രി പോലീസ് ഇരിണാവ് മടക്കര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പുകയില വിരുദ്ധ റാലി സംഘടിപ്പിച്ചു...

Read More >>
കുപ്പം ബോട്ട് ജെട്ടി നവീകരണം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു

Jun 26, 2025 07:16 PM

കുപ്പം ബോട്ട് ജെട്ടി നവീകരണം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു

കുപ്പം ബോട്ട് ജെട്ടി നവീകരണം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം...

Read More >>
ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മുർഷിദാ കൊങ്ങായി നിർവഹിച്ചു

Jun 26, 2025 07:12 PM

ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മുർഷിദാ കൊങ്ങായി നിർവഹിച്ചു

ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മുർഷിദാ കൊങ്ങായി...

Read More >>
ലസാരോ അക്കാദമിയുടെ കീഴിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Jun 26, 2025 07:05 PM

ലസാരോ അക്കാദമിയുടെ കീഴിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ലസാരോ അക്കാദമിയുടെ കീഴിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു...

Read More >>
പ്രവാസി ലീഗ് അവകാശ സമരം സംഘടിപ്പിച്ചു

Jun 26, 2025 06:53 PM

പ്രവാസി ലീഗ് അവകാശ സമരം സംഘടിപ്പിച്ചു

പ്രവാസി ലീഗ് അവകാശ സമരം സംഘടിപ്പിച്ചു...

Read More >>
 പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം:

Jun 26, 2025 05:43 PM

പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം:

പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: "മരണത്തിന് കാരണം അഞ്ച് അധ്യാപകർ"; ആശിർനന്ദയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/